
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ പ്രശംസ കൊണ്ട് മൂടുകയാണ് തെന്നിന്ത്യൻ സുന്ദരിയും ജില്ല എന്ന സിനിമയിലെ നായികയുമായ കാജൽ അഗർവാൾ. മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നുവെന്ന് കാജൽ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിൽ എഴുതി.
മോഹൻലാലിനെ പോലൊരു ഇതിഹാസ താരത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. വലിയൊരു അനുഭവമാണ് അത് നൽകിയത്- കാജൽ ട്വിറ്റിൽ കുറിച്ചു.
സിനിമയിലെ നായകൻ വിജയുടെ ജോഡിയായാണ് കാജൽ അഭിനയിച്ചത്.
0 comments:
Post a Comment