മാളവിക ബ്രാഹ്മണ പെൺകൊടി

Wednesday, January 15, 2014 | 4:05:00 PM



മലർവാടി ആർട്സ് ക്ളബ്ബ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ മാളവിക വെയ്‌ൽസ് ബ്രാഹ്മണ പെൺകുട്ടിയുടെ വേഷത്തിലെത്തുന്നു. ന്യൂജനറേഷൻ നായകൻ ഫഹദ് ഫാസിലിനെ നായകനാക്കി അനീഷ് കുരുവിള ഒരുക്കുന്ന കപ്പ പപ്പടം എന്ന ചിത്രത്തിലാണ് മാളവികയുടെ വ്യത്യസ്തമായ വേഷം.

ചിത്രത്തിൽ ഒരു നർത്തകിയും ധൈര്യവതിയുമായ ഒരു പെൺകുട്ടിയുടെ വേഷമാണ് മാളവികയുടേത്. കുച്ചുപ്പുടി,​ ഭരതനാട്യം,​ മോഹിനിയാട്ടം എന്നിവയിലെല്ലാം പ്രാവീണ്യമുള്ള മാളവിക,​ ഡാൻസ് സംബന്ധമായ വേഷം അവതരിപ്പിക്കാൻ അവസരം കിട്ടിയതിന്റെ ആവേശത്തിലാണ്. ഗീതാഞ്ജലി എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ കീർത്തി സുരേഷാണ് രണ്ടാമത്തെ നായിക.  

എന്ന സത്തം ഇന്ത നേരം എന്ന തമിഴ് സിനിമയിലും മാളവിക നായികയാവുന്നുണ്ട്. ചിത്രത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകയുടെ വേഷമാണ് മാളവികയുടേത്. വിദ്യാർത്ഥികളുമായി ഇടപഴകേണ്ടി വന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് മാളവിക പറഞ്ഞു. 

0 comments:

Post a Comment