കേരളത്തില്‍ പാചകവാതക സിലിണ്ടറുകളുടെ വാറ്റ് ഒഴിവാക്കി

Monday, January 20, 2014 | 8:30:00 AM

തിരുവനന്തപുരം : സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വാറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ സിലിണ്ടറുകള്‍ക്ക് 50 രൂപയോളം വിലകുറയുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

സബ്‌സിഡിയോടുകൂടിയ സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണം സിപിഎമ്മിന്റെ സമരമല്ല. സമരം പിന്‍വലിക്കാന്‍ കാരണം ജനപിന്തുണയില്ലാത്തതാണെന്നും അദ്ദേഹം ആരോപിച്ചു. 

സംസ്ഥാനത്ത് നിയമന നിരോധനമില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പറഞ്ഞ് സമരത്തിനുപോകേണ്ടതില്ല. തന്റെ ശ്രദ്ധയില്‍ പെടുത്തിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 comments:

Post a Comment