ലാല്‍ജോസിന്റെ കസിന്‍സ് വൈശാഖിന്റെതായതെങ്ങനെ

Monday, January 20, 2014 | 9:00:00 AM

ലാല്‍ജോസിന്റെ കസിന്‍സ് എങ്ങനെ വൈശാഖിന്റെ കസിന്‍സ് ആയി എന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. മുന്‍പ് മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകരാക്കി ലാല്‍ജോസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു കസിന്‍സ്. ക്ലാസ്‌മേറ്റ്‌സിനു ശേഷം ലാല്‍ജോസ് പ്ലാന്‍ ചെയത് ചിത്രം. ജയിംസ് ആല്‍ബര്‍ട്ടായിരുന്നു കഥയും തിരക്കഥയും എഴുതാനിരുന്നത്. എന്നാല്‍ ലാലിന്റെയും പൃഥ്വിയുടെയും ഡേറ്റ് കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് ആ ചിത്രം നീണ്ടുപോയി. ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്നതിനു പുറമേ ലാലും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു കസിന്‍സ്. കുറേക്കാലം ലാല്‍ജോസ് ഈ പ്ലാനുമായി നടന്നിരുന്നെങ്കിലും ചിത്രം ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും ആ ടൈറ്റില്‍ ലാല്‍ജോസിന്റെ കൈവശം തന്നെയായിരുന്നു. അതാണ് ഇപ്പോള്‍ വൈശാഖ് വാങ്ങിയിരിക്കുന്നത്.

വൈശാഖിന്റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മനോജ് കെ. ജയനും സുരാജ് വെഞ്ഞാറമൂടും ജോജോയുമാണ് നായകരായി എത്തുന്നത്. എല്ലാവരും കസിന്‍സ് തന്നെ. കോമഡിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പ്ലാന്‍ ചെയ്യുന്നത്. കോമഡി ത്രില്ലറിനു പേന ചലിപ്പിക്കുന്നത് സേതുവാണ്. വിശുദ്ധനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതോടെ വൈശാഖിന്റെ ചിത്രത്തില്‍ കൂടുതല്‍ തവണ നായകനാകുന്ന നടന്‍ കുഞ്ചാക്കോ ബോബനായി. സീനിയേഴ്‌സിനും മല്ലുസിങ്ങിലും ബോബന്‍ ഉണ്ടായിരുന്നു. ഒരു സംവിധായകന്‍ ചെയ്യാനിരുന്ന ടൈറ്റില്‍ മറ്റൊരാള്‍ വാങ്ങുന്നത് മലയാളത്തില്‍ അപൂര്‍വമാണ്. നരന്‍ എന്ന ചിത്രം മറ്റൊരാള്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു. അതാണ് പിന്നീട് ജോഷി വാങ്ങി ലാലിനെ നായകനാക്കി ചെയ്തത്. ഇപ്പോള്‍ ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ മറ്റു താരങ്ങള്‍ക്കായി വാങ്ങിയിരിക്കുന്നു. ലാലും പൃഥ്വിയും ഒ്‌നിക്കാനിരുന്ന ചിത്രമെല്ലാം പലകാരണങ്ങളാല്‍ ഒഴിഞ്ഞുപോകുകയാണ്. രഞ്ജിത്ത് ചിത്രത്തില്‍ ഇവര്‍ ഒന്നിക്കാനിരുന്നതാണ്. ആ ചിത്രംപൂര്‍ണമായും രഞ്ജിത്ത് ഉപേക്ഷിച്ചു.

0 comments:

Post a Comment