ഹിന്ദി ട്രാഫിക്കുമായി രാജേഷ് പിള്ള

Monday, January 20, 2014 | 9:00:00 AM

ട്രാഫിക് എന്ന സൂപ്പര്‍ ഹിറ്റൊരുക്കിയ സംവിധായകന്‍ രാജേഷ് ആര്‍. പിള്ള എവിടെപോയി? മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, മോഹന്‍ലാല്‍ നായകനാകുന്ന സ്വര്‍ണം എന്നീ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തിരുന്ന രാജേഷ് ആര്‍ പിള്ളയെക്കുറിച്ച് ഒരുവിവരവും ലഭിച്ചിരുന്നു. എന്നാല്‍ ട്രാഫിക് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന തിരക്കിലായിരുന്നു രാജേഷ്. ഷൂട്ടിങും ലാബ് വര്‍ക്കും പൂര്‍ത്തിയായ ചിത്രം മാര്‍ച്ച് ഏഴിന് തിയറ്ററിലെത്തും. ഡച്ച് കമ്പനിയായ എന്‍ഡമോള്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. മനോജ് വാജ്‌പേയി, പരംബ്രതാ ചാറ്റര്‍ജി, അമോല്‍ പരാചര്‍, വിശാല്‍ സിങ്, നിഖിത എന്നിവര്‍ക്കൊപ്പം മലയാളിതാരങ്ങായ ജിഷ്ണു, കാവേരി എന്നിവരും അഭിനയിക്കുന്നുണ്ട്. കൃഷ്ണ മലയാളത്തില്‍ ചെയ്ത വേഷമാണ് ജിഷ്ണു ചെയ്യുന്നത്. റോമയുടെ വേഷത്തില്‍ കാവേരിയും. ബംഗാളിയിലെ സൂപ്പര്‍സ്റ്റാര്‍ പ്രസൂണ്‍ജിത്ത് റഹ്മാന്‍ ചെയ്ത സിനിമാതാരത്തി്‌ന്റെ വേഷത്തിലും കഹാനി ഫെയിം പരംബ്രതാ ചാറ്റര്‍ജി ചാക്കോച്ചന്റെ വേഷത്തിലും മനോജ് വാജ്‌പേയി ശ്രീനിവാസന്റെ വേഷത്തിലും അഭിനയിക്കുന്നു.

മലയാളിയായ സുരേഷ് ആണ് ട്രാഫിക് ഹിന്ദിയിലേക്ക് മാറ്റി എഴുതിയത്. കഹാനി എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ സുരേഷ്, മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിനു തിരക്കഥയെഴുതുന്നുണ്ട്. അനൂപ് മേനോന്‍ അവതരിപ്പിച്ചിരുന്ന കമ്മിഷണറുടെ വേഷം ചെയ്യാമെന്നേറ്റിരുന്നത് അജയ് ദേവ്ഗണ്‍ ആയിരുന്നു. എന്നാല്‍ അജയ് യുടെ സിങ്കം ഹിന്ദിയില്‍ വന്‍ ഹിറ്റായപ്പോള്‍ അദ്ദേഹം ചെറിയ വേഷം ചെയ്യാന്‍ താല്‍പര്യക്കുറവ് കാണിച്ചു. ജിമ്മി ഷെറിന്‍ ആണ് ഈ വേഷം ചെയ്യുന്നത്. മലയാളിയായ സന്തോഷ് തുണ്ടിയിലാണ് കാമറാമാന്‍. മലയാളത്തിലെ ട്രാഫിക്കില്‍ നിന്ന ഏറെ വ്യത്യസ്തമായിട്ടാണ് ഹിന്ദിയില്‍ ഒരുക്കിയത്. അഞ്ച് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

0 comments:

Post a Comment